Hot Posts

6/recent/ticker-posts

സുനിൽ ഛേത്രിക്ക് ശേഷം ഇന്ത്യൻ ടീമിന്റെ അഭിമാനമാവാൻ ഈ മലയാളി താരം


ന്യൂഡൽഹി : സുനിൽ ഛേത്രി വിരമിച്ചാൽ പകരം ആര് എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. ഛേത്രിയെ ഒഴിച്ചുനിര്‍ത്തിയാല്‍ നിലവാരമുള്ള ഗോളടിക്കാര്‍ ഇന്ത്യയ്ക്കില്ലെന്ന് പരിശീകന്‍ ഇഗോര്‍ സ്റ്റിമാച്ച് ആശങ്കപ്പെട്ടിട്ടുണ്ട്. എന്നാൽ ടീമിൽ ഛേത്രിയുടെ അഭാവം നികത്താൻ മലയാളി താരം സഹൽ അബ്‌ദുൽ സമദിന് സാധിക്കും എന്ന് മുൻ താരം ബൈച്യുങ് ബൂട്ടിയ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2019ൽ കിങ്‌സ് കപ്പിൽ അരങ്ങേറ്റം കുറിച്ച സഹൽ മികച്ച ഭാവിതാരത്തിനുള്ള ISL അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. സഹലിന്റെ ഡ്രിബ്ലിങ് മികവും പാസിങ്ങിനുള്ള അസാമാന്യ കഴിവും താരത്തെ വേറിട്ടുനിര്‍ത്തുന്നു. മധ്യനിരയിലും, വിങ്ങറായും കളിക്കാറുള്ള സഹല്‍ മികച്ച സ്‌ട്രൈക്കര്‍ കൂടിയാണെന്നും ഗോൾ സ്കോറിങ്ങിനുള്ള ആത്മവിശ്വാസം മാത്രമാണ് സഹലിന് ആവശ്യമുള്ളതെന്നും ബൂട്ടിയ പറഞ്ഞു. സുനിൽ ഛേത്രിയുടെ സ്ഥാനം ഏറ്റെടുക്കാൻ സാധിക്കുന്ന കളിക്കാരൻ ആണ് സഹലെന്നും എക്കാലത്തെയും മികച്ച ഫിനിഷർ ആകാൻ സഹലിന് സാധിക്കുമെന്നും ബൂട്ടിയ പറയുന്നു.



സഹലിന്റെ 2016-17 ലെ സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനം ആണ് ദേശീയ ശ്രദ്ധയാകർഷിക്കാൻ കാരണമായത്. അടുത്ത സീസണിൽ തന്നെ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുത്തു. 2018-19 ISL സീസണിൽ ഉയർന്നുവരുന്ന യുവതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കി.

സുനില്‍ ഛേത്രിക്കു ശേഷം സന്ദേശ് ജിങ്കാന്‍, ഗുര്‍പ്രീത് സിങ് എന്നിവരിലൊരാളെ ക്യാപ്റ്റനാക്കാമെന്നാണ് മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കറുടെ നിര്‍ദ്ദേശം. ISL ൽ അഞ്ച് വിദേശ കളിക്കാരെ ഒരു ടീമില്‍ കളിപ്പിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യില്ല. മൂന്ന് വിദേശ താരങ്ങള്‍, ഒരു ഏഷ്യന്‍ കളിക്കാരന്‍ എന്ന നിലയിലുള്ള ഐ ലീഗ് ഫോര്‍മേഷന്‍ നല്ലതാണ്. ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ പ്രധാന്യം കിട്ടുന്നത് ISL ലേക്കുള്ള അവസരം കൂടിയാകുമെന്നും ബൂട്ടിയ വ്യക്തമാക്കി.

Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി