Hot Posts

6/recent/ticker-posts

ഗർഭിണിയായ ഭർത്താവിന്റെ നിറവയറിൽ സ്നേഹചുംബനങ്ങളുമായി ഭാര്യ


കൊളംബിയ : 8 മാസം ഗർഭിണിയായ ഭർത്താവിന്റെ നിറവയറിൽ സ്നേഹചുംബനം നൽകുന്ന കൊളംബിയൻ മോഡലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിക്കുന്ന ഡന്ന സുൽത്താനയാണ് സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്ന തന്റെ ഭർത്താവ് എസ്‌തബാൻ ലാൻട്രയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലവ് ഈസ് ലവ് എന്ന അടിക്കുറിപ്പോടെ 218000 ഫോളോവേഴ്‌സ് ഉള്ള തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഡന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്രാൻസ്‌ജെൻഡർ ആയതിനാൽ പ്രസവം നേരത്തെയാകുമോയെന്ന സംശയത്തിൽ സമീപത്തെ ആശുപത്രിയിൽ എസ്തബാൻ അഡ്മിറ്റ് ആകുവാൻ തീരുമാനിച്ചു. എന്നാൽ എട്ടാം മാസത്തിൽ ഇത്തരം തോന്നലുകൾ സാധാരണമാണെന്നും കുഞ്ഞിന് വളർച്ച കൂടുതലായത് കൊണ്ടാകാം ഇങ്ങനെ സംശയം എന്നുമായിരുന്നു ഡോക്ടർമാർ നൽകിയ മറുപടി. ഇതോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി.

തന്റെ ഭർത്താവിന്റെ നിറവയറിന് സമീപം നിൽക്കുന്ന ഡന്നയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പ്രെഗ്നൻസി കിറ്റ് പിടിച്ച് കൊണ്ട് നിൽക്കുന്ന ഇരുവരുടെയും ചിത്രം പങ്കുവെച്ചാണ് എസ്‌തബാൻ ഗർഭിണിയാണെന്ന വാർത്ത വാർത്ത ഇരുവരും പങ്കുവെച്ചത്. ഇവർക്ക് ആശംസകൾ നേർന്ന് നിരവധി ആളുകൾ രംഗത്തെത്തി. ട്രാൻസ് ദമ്പതികൾക്ക് ഇവർ പ്രചോദനമാണെന്നാണ് മിക്ക ആളുകളുടെയും അഭിപ്രായം.

Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്