Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ട്രെയിന്‍ യാത്രയാകാം, ഗുരുവായൂരില്‍ വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം



തിരുവനന്തപുരം: ഇളവുകളോടെ അഞ്ചാം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിട്ടേണ്‍ ടിക്കറ്റ് അടക്കം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനശതാബ്ദി തിങ്കളാഴ്ച പുറപ്പെട്ടത് കോഴിക്കോട്ട് നിന്നാണ്. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരുടെ യാത്ര മുടങ്ങിയത് റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ആളെയെത്തിക്കുന്നതിന് ചിലര്‍ കൂടുതല്‍ പണമീടാക്കുന്നതായി പരാതിയുണ്ട്. കേന്ദ്രം ഇപ്പോള്‍ നിശ്ചയിച്ച യാത്രാക്കൂലി വര്‍ധിപ്പിക്കരുത്. മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരമാവധി 50 പേര്‍ വച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും അമ്പതു പേര്‍ എന്ന നിലയില്‍ വിവാഹചടങ്ങുകള്‍ക്ക് മാത്രമായി അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനു ശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ടെയ്ന്‍മെന്റ് സോണില്‍ പൂര്‍ണ ലോക്ക്ഡൗണായിരിക്കും. ജൂണ്‍ 30 വരെ ഇന്നത്തെ നിലയില്‍ അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്