Hot Posts

6/recent/ticker-posts

സാമൂഹിക അകലം ഉറപ്പാക്കാനുള്ള ഷൂ റെഡി


ലോക്‌ഡൗൺ അഞ്ചാം ഘട്ടത്തിലെത്തുമ്പോൾ ഇളവുകൾ കൂടുതലാകുന്നു. ജനജീവിതം പഴയപടിയാകുന്നു. എന്നിരുന്നാലും കോറോണയ്ക്കെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല. കൂടുതൽ ജാഗ്രത ആവശ്യമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും വലിയ ആയുധം. എന്നാൽ ജനക്കൂട്ടം കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം എങ്ങനെ പാലിക്കും? സാമൂഹിക അകലം പാലിക്കുവാനായി വ്യത്യസ്തമായ ഷൂ നിർമിച്ചിരിക്കുകയാണ് ഈ റൊമാനിയക്കാരൻ.

ഷൂ നിർമ്മിക്കുന്നതിൽ വിദഗ്ധനായ റൊമാനിയക്കാരൻ ഗ്രിഗോറി ലപ്പ് അടുത്തിടെ ട്രാൻസിൽവാനിയൻ നഗരമായ ക്ലൂജിൽ നടക്കാനിറങ്ങി. മാർക്കറ്റിൽ എത്തിയ ഗ്രിഗോറി ബഹുഭൂരിപക്ഷം പേരും സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. 18,791 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 1,240 മരണങ്ങൾ കൊവിഡ്-19 മരണങ്ങൾ സംഭവിക്കുകയും ചെയ്ത രാജ്യമാണ് റൊമാനിയ. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കൽ ജനങ്ങളെ ഉത്‌ബോധിപ്പിക്കും വിധം തന്നെക്കൊണ്ട് എന്ത് ചെയ്യാം എന്ന ഗ്രിഗോറി ലപ്പ് ചിന്ത ചെന്നെത്തിയത് പുത്തൻ ഷൂ ഡിസൈനിലാണ്.

വിരലുകൾക്കായുള്ള ഷൂവിന്റെ മുൻഭാഗം കഴിഞ്ഞും കൂടുതൽ നീളത്തിലാണ് തന്റെ സ്പെഷ്യൽ ഷൂ ഗ്രിഗോറി ലപ്പ് തയ്യാറാക്കിയത്. യൂറോപ്യൻ സൈസ് 75 ലാണ് ഗ്രിഗോറി ലപ്പ് സ്പെഷ്യൽ ഷൂ തയ്യാറാക്കിയിരിക്കുന്നത്. "ഈ ഷൂസ് ധരിച്ച രണ്ടുപേർ പരസ്പരം അഭിമുഖീകരിക്കുകയാണെങ്കിൽ, അവർക്കിടയിൽ ഏകദേശം ഒന്നര മീറ്റർ ഉണ്ടായിരിക്കും." 2001 മുതൽ ലപ്സ് ഷോപ്പ് എന്ന പേരിലുള്ള കടയിൽ റെഡിമെയ്ഡ് ഷൂ വിൽക്കുന്ന ഗ്രിഗോറി ലപ്പ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഏകദേശം രണ്ട് ദിവസം എടുത്താണ് ഒരു ജോഡി ഷൂ ഇദ്ദേഹം നിർമിക്കുന്നത്. ഈ ഷൂസിനായി ഇത് വരെ 5 ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഏകദേശം ഒരു ചതുരശ്ര മീറ്റർ തുകൽ ആവശ്യമാണ്. ഒരു ജോഡിക്ക് 115 ഡോളർ അതായത് ഏകദേശം 8,500 രൂപ വിലവരും. കഴിഞ്ഞ 39 വർഷമായി ഷൂ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ഗ്രിഗോറി ലപ്പിന്റെ സോഷ്യൽ ഡിസ്റ്റൻസിങ് ഷൂ എത്രകണ്ട് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സംഭവം ഹിറ്റ് ആണ്.

Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം