Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്; 18 രോഗമുക്തര്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായ്  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18 പേരുടെ ഫലം നെഗറ്റീവായി. ഇന്ന് പോസിറ്റീവായതില്‍ 55 പേരും പുറത്തുനിന്നു വന്നവരാണ്. കാസര്‍കോട്-14, മലപ്പുറം-14, തൃശ്ശൂര്‍-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവന്തപുരം-3, എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫാണ്. മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറും. ഇയാള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഡേക്ടറാണ്. ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയത്: മലപ്പുറം-7, തിരുവന്തപുരം-3, കോട്ടയം-3, പത്തനംതിട്ട-1, പാലക്കാട്-1, കോഴിക്കോട്-1,വയനാട്-1,കണ്ണൂര്‍-1.

സംസ്ഥാനത്ത് ആകെ 121 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ ഉള്ളത്. പാലക്കാട,് കണ്ണൂര്‍ ജില്ലകളിലാണ് പുതിയതായ് അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍. ഇതുവരെ സംസ്ഥാനത്ത് 1,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 708 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,39,661 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,38,397 പേരാണ് നിരീക്ഷണത്തിലുള്ളത്. 

1,246 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 65,273 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്