Hot Posts

6/recent/ticker-posts

ടിനു യോഹന്നാന്‍ കേരള രഞ്ജി ടീം കോച്ച്



കൊച്ചി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ടിനു യോഹന്നാനെ കേരള രഞ്ജി ടീം പരിശീലകനായി നിയമിച്ചു. ഡേവ് വാട്‌മോര്‍നു പകരക്കാരനായാണ് ടിനു എത്തുന്നത്. വാട് മോറിന്റെ കീഴില്‍ ടിനു ബൗളിംഗ് കോച്ചായി കേരള ടീമിന് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു ടിനു.

കഴിഞ്ഞ രഞ്ജി സീസണില്‍ പ്രകടനം മോശമായ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെയാണ്് വാട്‌മോര്‍ രാജിവച്ചത്. സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കെസിഎ നീക്കിയിരുന്നു. ജലജ് സക്‌സേനയാണ് അടുത്ത സീസണില്‍ കേരളത്തെ നയിക്കുന്നത്.

ഒളിമ്പ്യന്‍ ടി.സി.യോഹന്നാന്റെ മകനായ ടിനു ഇന്ത്യയ്ക്കായി കളിച്ച ആദ്യ കേരള താരമാണ്. മൂന്ന് ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും വലംകൈയന്‍ പേസര്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞു. 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 145 വിക്കറ്റുകളും ടിനു കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു