Hot Posts

6/recent/ticker-posts

ബെവ്‌ ക്യു ശരിയായി, മദ്യവിതരണം നാളെ മുതൽ



തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നാളെ മുതൽ മദ്യവിതരണം പുനരാരംഭിക്കും. നാളെ മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വെർച്വൽ ക്യു പ്രവർത്തിച്ച് തുടങ്ങി. ആപ്പിന്റെ പ്രവർത്തനത്തിലുണ്ടായിരുന്ന എല്ലാ പ്രശനങ്ങളും പരിഹരിച്ചു കഴിഞ്ഞു എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉച്ചക്ക് 12 മണിക്ക് ബുക്കിങ് ആരംഭിച്ച് 10 മിനിറ്റിൽ ഒരുലക്ഷം പേർക്ക് ടോക്കൻ ലഭിച്ചു.

ബുക്കിങ് നടത്തുമ്പോൾ ദൂരെയുള്ള മദ്യവില്പനശാലകളിലേക്കും ബാറുകളിലേക്കും ആണ് ടോക്കൻ ലഭിക്കുന്നത് എന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഇന്ന് ബുക്കിങ് ആരംഭിച്ചപ്പോൾ അത്തരം പരാതികൾ കുറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്ത കേന്ദ്രങ്ങളിലേക്കാണ് ഇപ്പോൾ ടോക്കൻ ലഭിക്കുന്നത്. ആളുകൾ ഒരുമിച്ച് ആപ്പിൽ കയറുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട് എന്നും അധികൃതർ പറയുന്നു.

മദ്യവിതരണം സങ്കീർണമായപ്പോൾ എക്‌സ്സൈസ് മന്ത്രി, ബെവ്‌കോ, എക്‌സൈസ്, ഫെയർകോഡ് കമ്പനി അധികൃതർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. ആപ്പിനെ ഒഴിവാക്കുമെന്ന് വാർത്തകൾ പരന്നിരുന്നുവെങ്കിലും അതുണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം തുടരാൻ ആണ് മന്ത്രി നിർദ്ദേശിച്ചത്. മെയ് 31 ഞായർ അവധിയും ഒന്നാം തിയ്യതി ആയതിനാൽ ജൂൺ 1 ലെ അവധിയും ബെവ്‌ ക്യു ആപ്പ് നിർമാതാക്കൾക്ക് ആശ്വാസമായി. ആപ്പ് പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കാൻ ഈ ദിവസങ്ങൾ സഹായകമായി.

ആപ്പിനെ തള്ളിപ്പറയാതെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. ആപ്പിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും ഉടനെ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി ഇനി ഏതാനും മാസത്തേക്ക് ബെവ്‌ ക്യു ആപ്പ് വഴിയായിരിക്കും മദ്യവിതരണം.
Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം