Hot Posts

6/recent/ticker-posts

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിൽ- രമേശ് ചെന്നിത്തല


തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ രൂക്ഷവിമർശനവുമായ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലാണെന്നും, കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളൽ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. എന്നാൽ ഇതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വ്യക്തമാക്കി. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ആ​ളു​ക​ളോ​ട് മാന്യമായി പെ​രു​മാ​റി​യ​ത് പി​ണ​റാ​യി വിജയൻ ക​ണ്ടു പ​ഠി​ക്കേ​ണ്ട​താ​ണെ​ന്നും ചെ​ന്നി​ത്ത​ല ഓ​ർ​മി​പ്പി​ച്ചു. 

ജ​നാ​ധി​പ​ത്യ​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ ചോ​ദ്യം ചെ​യ്യു​ന്ന​വ​രു​ടെ വായ​ട​പ്പി​ക്കാ​നാണ് പി​ണ​റാ​യിയുടെ ശ്ര​മം. ട്രം​പും മോ​ദി​യും പി​ണ​റാ​യി​യു​മെ​ല്ലാം ഒ​രേ ശൈ​ലി​യി​ലു​ള്ള ആ​ൾ​ക്കാ​രാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു. സ്പ്രിംഗ്ലർ മുതൽ പാവങ്ങൾക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയിൽ വരെ അഴിമതി നടക്കുമ്പോൾ അതൊന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കരുത് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു