Hot Posts

6/recent/ticker-posts

രാഷ്ട്രീയ ദുരാരോപണത്തിന് വികസനമെത്തിച്ച് മാണി സി കാപ്പന്റെ മറുപടി


പാലാ: രാഷ്ട്രീയ ദുരാരോപണത്തിന് വികസനമെത്തിച്ച് മാണി സി കാപ്പന്റെ മറുപടി. പാലാ ബൈപാസില്‍ സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തെ റോഡ് വികസനം തടസ്സപ്പെടുത്തുന്നത് മാണി സി കാപ്പനാണെന്ന ദുരാരോപണമായിരുന്നു എതിരാളികള്‍ നിരന്തരം ഉയര്‍ത്തിയിരുന്നത്. ഓരോ തെരഞ്ഞെടുപ്പുകളിലും മാണി സി കാപ്പനെതിരെയുള്ള ആയുധമാക്കി ഈ വ്യാജ ആരോപണത്തെ മാറ്റി. ശക്തിയും അധികാരവും സ്വാധീനവും ഉണ്ടായിട്ടും നടപടിയെടുക്കാത്തതെന്തെന്ന ചോദ്യത്തിനു മാത്രം അന്നും ഉത്തരമില്ലായിരുന്നു.



നഗരമധ്യത്തിലെ സ്ഥലത്തിന് കുറഞ്ഞ മൂല്യം നല്‍കി മറ്റു സ്ഥലങ്ങളില്‍ കൂടിയ മൂല്യം നല്‍കുന്നതിനെ ചോദ്യം ചെയ്തു 13 ഉടമകള്‍ കോടതിയെ സമീപിച്ചതായിരുന്നു കാരണം. ഇക്കൂട്ടത്തില്‍  ബന്ധുവും ഉള്‍പ്പെട്ടിരുന്നതിനാല്‍ മാണി സി കാപ്പനെ നിരന്തരം വേട്ടയാടുയായിരുന്നു. ഒപ്പം നടപടി സ്വീകരിക്കാതെ വര്‍ഷങ്ങളോളം ആരോപണം നിലനിര്‍ത്തുകയായിരുന്നു.

മാണി സി കാപ്പന്‍ എം എല്‍ എ ആയി രണ്ടു ദിവസം കഴിയും മുമ്പേ ബൈപ്പാസ് അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു സമരംവരെ രാഷ്ട്രീയ എതിരാളികള്‍ നടത്തി.

മാണി സി കാപ്പന്‍ എം എല്‍ എ ആയ ശേഷം മുന്‍ഗണന കൊടുത്ത പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു പാലാ ബൈപാസ്. തെരഞ്ഞെടുപ്പു കാലത്തു തന്നെ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എം എല്‍ എ ആയതിനു ശേഷം ഇതിനായുള്ള ചര്‍ച്ചകള്‍ നിരന്തരം നടത്തി. സ്ഥലമുടമകള്‍ ഉള്‍പ്പെടെയുള്ളവരെ പോയി കണ്ടു. നടപടി ക്രമങ്ങള്‍ക്കു വേഗം കൈവരിച്ചപ്പോള്‍ കോവിഡ് വന്നു. കോവിഡിനിടയിലും മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, വകുപ്പ് മേധാവികള്‍ എന്നിവരുമായി നേരില്‍ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതോടെ കാപ്പന്റെ പ്രവര്‍ത്തനം ഫലം കാണുകയായിരുന്നു.

പാലായുടെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. നഗര കേന്ദ്രീകൃതമാകാതെ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും വികസനം എത്തിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ്.  ക്രിയാത്മക വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണമാണെന്നു തെളിയിക്കാന്‍ സാധിച്ചുവെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു