Hot Posts

6/recent/ticker-posts

ത്രികോണ പ്രണയം ; കാമുകൻമാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരുക്ക് - BMTV




കളമശേരി: ചേനക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകൻമാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരുക്കേറ്റു. കമ്പിവടിക്ക് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്കുമാറിനെ (38) എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മർദിച്ചത് കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസാണ് (51) 
ഇയാളെ  പോലീസ് അറസ്റ്റ് ചെയ്തു.സജിമോനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു.


ചേനക്കാലായിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോൻ പത്രോസ് താമസിച്ചിരുന്നത്. ഇതിനിടെ ഇവർക്ക് സന്തോഷ്കുമാർ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാൾ കണ്ടെത്തി.തുടർന്ന ഇത് പിടിക്കുന്നതിനായി സജിമോൻ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്കുമാർ അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. ഇതോടെ ശുചിമുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തു വന്നതോടെ കമ്പിവടി ഉപയോഗിച്ച് സന്തോഷ്കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ