കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം വ്യാഴാഴ്ച പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെവി രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ടിബി റോഡിൽനിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് ടൗൺഹാളിന് സമീപം ജില്ലാ പ്രസിഡന്റ് മുഹമ്മദ് നവാസ് പതാക ഉയർത്തും.
കേരള വിഷൻ ബ്രോഡ്ബാൻഡ് കമ്പനി ചെയർമാൻ കെ ഗോവിന്ദൻ, പ്രവീൺ മോഹൻ, ജ്യോതികുമാർ, സിബി പിഎസ് , ബി റെജി തുടങ്ങിയവർ പ്രസംഗിക്കും. പാലായിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ മുഹമ്മദ് നവാസ്, ബി റെജി, ജോബി ആപ്പാഞ്ചിറ, ബിനു വി കല്ലേപ്പിള്ളി, അനീഷ് പികെ തുടങ്ങിയവർ പങ്കെടുത്തു.