പാലാ: രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ആവിഷ്കരിച്ച് നടപ്പാക്കിയ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഭരണരംഗത്തും തൊഴിൽ മേഖലയിലും സ്ത്രീ മുന്നേറ്റം സാധ്യമാക്കിയതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കൂടുതൽ പ്രതികരണ ശേഷി ഉള്ളവരായി വനിതാ സമൂഹം മാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേരള വനിതാ കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
കൺവൻഷനിൽ വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാലാ നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകൾ കേന്ദ്രീകരിച്ചും വനിതാ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, സഹകരണസംഘം ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു.