Hot Posts

6/recent/ticker-posts

ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു


അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ  നിന്നും കോതമംഗലത്തിനു വരുകയായിരുന്ന KL 24 K4401 എന്ന നംമ്പറിലുള്ള ടോറസ് നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവറും ക്ലീനറും ആണ് മരിച്ചത്. 




മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷം ആണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. നിരവധി തവണ താഴേക്ക്‌ മറിഞ്ഞ ശേഷം ലോറി വനത്തിനുള്ളിൽ ദേവയാർ പുഴയുടെ സമീപത്താണ് മറിഞ്ഞ് കിടക്കുന്നത്. 



ഹൈവേപോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വനമേഖല ആയതിനാലും റോഡിൽ നിന്നും വളരെ താഴെയായതിനാലും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്