Hot Posts

6/recent/ticker-posts

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസും ഇന്‍സുലേറ്റഡ് വാനും കൂട്ടിയിടിച്ച് അപകടം



ദേശീയപാതയില്‍ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംഗ്ഷഷനില്‍ സ്വകാര്യ ബസും മീന്‍ കൊണ്ടുപോകുന്ന ഇന്‍സുലേറ്റഡ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. വാനിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ക്ലീനറും ബസിലെ യാത്രക്കാരുമടക്കം നിരവധി പേര്‍ക്ക്പരിക്കേറ്റു.





ചവറയില്‍ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഇന്‍സുലേറ്റഡ് വാനുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകട കാരണമെന്നാണ് പരാതി. വാനിന്റെ പിറകില്‍ സഞ്ചരിച്ച സ്‌കൂട്ടറും അപകടത്തില്‍ പെട്ടു. സ്‌ക്കൂട്ടറില്‍ യാത്രചെയ്തവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.  അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്