Hot Posts

6/recent/ticker-posts

പാലായിൽ വനിതാ കൗൺസിലർ മുട്ടിന്മേൽ നിന്ന് മെഴുകുതിരി കത്തിച്ച് ഉണർത്തു സമരം നടത്തി



പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡ് കൗൺസിലർ സിജി ടോണിയാണ് തന്റേതുൾപ്പെടെയുള്ള വാർഡുകളിൽ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ്റെ ചേംബറിന് മുമ്പിൽ മുട്ടിൽ മേൽ നിന്ന് മെഴുകുതിരി കത്തിച്ച് ഉണർത്ത് സമരം നടത്തിയത്. സമരം പാലാ നഗരസഭ പ്രതിപക്ഷ നേതാവ് 
പ്രൊഫ. സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.
 


നഗരസഭയുടെ വിവിധ വാർഡുകളിലും കൂടാതെ പാലാ ടൗണിലും വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകൾ യഥാസമയം തെളിക്കുന്നതിൽ ചെയർമാൻ കാണിക്കുന്ന അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രൊഫ.സതീഷ് ചൊള്ളാനി പറഞ്ഞു. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് തങ്ങളുടെ വാർഡിലെ കേടായ ലൈറ്റുകൾ നന്നാക്കാൻ കൗൺസിലർമാർക്ക് കരാറുകാരന് മുമ്പിൽ യാചിക്കേണ്ട അവസ്ഥ വന്ന് ചേർന്നത്. ചിലപ്പോൾ വിളിച്ചാൽ കരാറുകാരൻ ഫോൺ എടുക്കാറില്ല. ഇതേക്കുറിച്ച് കൗൺസിലിൽ ചോദിച്ചപ്പോൾ ഇനി കരാറുകാരൻ ഇങ്ങോട്ട് ഫോൺ വിളിച്ചാൽ കൗൺസിലർമാർ തിരിച്ചും ഫോൺ എടുക്കണ്ട എന്നാണ് ചെയർമാൻ മറുപടി പറഞ്ഞത്. വിഷയത്തിൽ ചെയർമാൻ്റെ നിലപാട് ശരിയല്ല. വാർഡുകളിൽ ഏറ്റവും നല്ല നിലയിൽ പോയിരുന്ന വഴിവിളക്ക് മെയിൻ്റനൻസ് കാര്യക്ഷമമായി നടക്കാത്തതിന് പിന്നിൽ ചെയർമാൻ്റെ മെല്ലെപ്പോക്ക് നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.




ചെയർമാൻ ഉണരുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ യു ഡി എഫ് സമരം ഏറ്റെടുക്കുമെന്ന് സതീഷ് ചൊള്ളാനി മുന്നറിയിപ്പ് നൽകി. സിജി ടോണി നടത്തിയ ജനകീയ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരായ ജോസ് ഇടേട്ട്, ലിജി ബിജു വരിക്കാനിക്കൽ, മായ രാഹുൽ, ലിസിക്കുട്ടി മാത്യു തുടങ്ങിയവർ പ്ലേക്കാർഡുകളുമായി സന്നിഹിതരായിരുന്നു. നഗരസഭയിലെ പ്രതിപക്ഷ സമരം അറിഞ്ഞ മാണി സി കാപ്പൻ എം എൽ എ പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്