പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ: കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം തലപ്പലത്ത് മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു.തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ കാർഷിക സംസ്കാരം വളർത്താൻ യുവതലമുറ സന്നദ്ധരാവണമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.
കൃഷി ഓഫീസർ മഞ്ജു ദേവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ബിജു കെ കെ, വാർഡ് മെമ്പർ സ്റ്റെല്ല ജോയ്, സെബാസ്റ്റ്യൻ കെ ജെ, ജോമി ബെന്നി, ചിത്ര സജി, എൽസി ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി പ്രചരണത്തിന്റെ ഭാഗമായി പഞ്ചായത്തിൽ നിന്നും കർഷക റാലിയും സംഘടിപ്പിച്ചു.