Hot Posts

6/recent/ticker-posts

പി.സി.ജോർജിനെ പിടിക്കാനാകാതെ പൊലീസ്; വിവാദ ‘വെണ്ണല പ്രസംഗം’ കേൾക്കാൻ കോടതി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കോട്ടയം: കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജിന്റെ ‘വെണ്ണല പ്രസംഗം’ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു കേൾക്കും. വിദ്വേഷ പ്രസംഗക്കേസിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയുടെ ഭാഗമായാണു കോടതി നടപടി. പ്രസംഗം പരിശോധിച്ച ശേഷം 26നു കോടതി വിധി പറയും. ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നു മകന്‍ ഷോൺ ജോര്‍ജ് അറിയിച്ചു.



മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നു ജോർജിനു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെ ബന്ധുവിന്റെ കാറിലാണു ജോർജ് വീട്ടിൽനിന്നു പോയതെന്നാണു വിവരം.


ഈ കാർ ഉച്ചയ്ക്ക് രണ്ടിനു തിരിച്ചെത്തി. ജോർജിന്റെ ഗൺമാൻ നൈനാനിൽനിന്ന് പൊലീസ് മൊഴിയെടുത്തു. പിറ്റേന്നു ജോലിക്കു  വരേണ്ടതില്ലെന്നു ജോർജ് പറഞ്ഞതായി ഗൺമാൻ പൊലീസിനെ അറിയിച്ചു. വീട്ടിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. പാലാരിവട്ടം പൊലീസാണു കേസ് അന്വേഷിക്കുന്നത്. പി.സി.ജോർജ് ഒളിച്ചോടിയതല്ലെന്നും എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടികൾക്കു വഴങ്ങില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്