Hot Posts

6/recent/ticker-posts

പട്ടാളക്കാര്‍ക്കായി 'സീതാ രാമം' ഷോയൊരുക്കി ദുല്‍ഖര്‍


പട്ടാളക്കാര്‍ക്കായി സീതാ രാമത്തിന്റെ പ്രത്യേക ഷോയൊരുക്കി നടൻ ദുല്‍ഖര്‍ സല്‍മാന്‍. പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയെത്തിയ ചിത്രമാണ് സീതാരാമം. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ചിത്രം കണ്ടിറങ്ങിയവർ പ്രതികരിച്ചു. ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മറ്റൊരു ജവാന്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം മികച്ചു നിന്നുവെന്നും പാന്‍ ഇന്ത്യന്‍ ലെവലില്‍ അഭിമാനിക്കാമെന്നുമാണ് മറ്റൊരാള്‍ പ്രതികരിച്ചത്. പലസന്ദര്‍ഭങ്ങളും റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നും ഇവർ ഒരേസ്വരത്തിൽ പറഞ്ഞു. 

ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാ രാമം പുറത്തിറങ്ങിയത്. എങ്ങും പികച്ച അഭിപ്രായങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും ആയിരുന്നു നായികമാര്‍.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്