Hot Posts

6/recent/ticker-posts

വയോധികന്‍ ഇരിക്കുന്നത് വീടിന് അകത്തോ പുറത്തോ?


കാഴ്ചക്കാരുടെ കണ്ണുകളെ കബളിപ്പിക്കുന്നതിനൊപ്പം മത്സരക്ഷമത സൃഷ്ടിക്കുകയെന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ഉദ്ദേശ്യം. ഒറ്റനോട്ടത്തില്‍ ഒരു പാറ്റേണും വീണ്ടും നോക്കുമ്പോള്‍ മറ്റൊരു പാറ്റേണുമാണു കാണാന്‍ കഴിയുകയെന്നതാണു മിക്ക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെയും പ്രത്യേക. ഇതിനിടെയാണു മറഞ്ഞിരിക്കുന്ന രൂപങ്ങള്‍ കണ്ടെത്തേണ്ടത്. മറഞ്ഞിരിക്കുന്നവയെ കണ്ടെത്താനുള്ള വെല്ലുവിളിയാണു മിക്ക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും മുന്നോട്ടുവയ്ക്കുന്നതെങ്കിലും എല്ലാം അങ്ങനെയല്ല. ചിലതൊക്കെ നമ്മുടെ ഐക്യു നിലവാരം പരിശോധിക്കാനുള്ളവായും കൂടെയാണ്. ഈ ചിത്രവും അത്തരത്തിലുള്ള ഒന്നാണ്. ചിത്രം പരിശോധിക്കൂ. 

വയോധികന്‍ ഇരിക്കുന്നത എവിടെയാണ്, വീടിനുള്ളിലാണോ? അതോ പുറത്തോ? ഈ ചോദ്യത്തിനാണു നിങ്ങള്‍ ഉത്തരം നല്‍കേണ്ടത്. വയോധികന്‍ ഇരിക്കുന്നത് വീടിന്റെ പുറംഭാഗത്താണെന്നു പറഞ്ഞവര്‍ ഏറെയാണ്. വീടിനുള്ളിലാണ് ഇരിക്കുന്നതെന്നു പറഞ്ഞവരും കുറവല്ല. ഓരോ തവണ നോക്കുമ്പോഴും കടുത്ത ആശയക്കുഴപ്പമാണു ചിത്രം നല്‍കുന്നത്. ചിത്രം ഒരിക്കൽ കൂടി നിങ്ങളൊന്നു ശ്രമിച്ചുനോക്കൂ. ശരിയായ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഐക്യു നിലവാരത്തിന്റെ കാര്യത്തില്‍ നിങ്ങളൊരു പുലിയാണ്. 


യഥാര്‍ത്ഥത്തില്‍ വയോധികന്‍ വീടിനുള്ളിലാണ് ഇരിക്കുന്നത്. ശരിയായ ഉത്തരം കണ്ടെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ ചിലര്‍ക്ക് ഇനിയും ആശയക്കുഴപ്പം മാറിയിട്ടുണ്ടാവില്ല. ചിത്രം ഒന്നുകൂടി സൂക്ഷിച്ചുനോക്കൂ. എന്നിട്ടും ആശയക്കുഴപ്പം മാറിയിട്ടില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ