Hot Posts

6/recent/ticker-posts

ആധാർ- വോട്ടർ പട്ടിക ബന്ധിപ്പിക്കൽ: ബി.എൽ.ഒമാരെ ആദരിച്ചു


ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നൂറ് ശതമാനവും പൂർത്തിയാക്കിയ ബൂത്ത് ലെവൽ ഓഫീസർമാരെ(ബി.എൽ.ഒ) കോട്ടയം ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ അനുമോദിച്ചു. ജില്ലാ കളക്ടറുടെ ചേംബറിലാണ് ചടങ്ങ് നടന്നത്. 


ഏറ്റുമാനൂർ നിയമസഭാ മണ്ഡലം ബൂത്ത് നമ്പർ 146 ലെ ബൂത്ത് ലെവൽ ഓഫീസർ വത്സമ്മ ഏബ്രഹാം, പുതുപ്പള്ളി നിയമസഭാ മണ്ഡലം ബൂത്ത് നമ്പർ 56 ലെ ബൂത്ത് ലെവൽ ഓഫീസർ സന്തോഷ് കുമാർ എന്നിവരെയാണ് ആദരിച്ചത്. സന്തോഷ് കുമാർ കൂരോപ്പട വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും വത്സല ഏബ്രഹാം ചെങ്ങളം സൗത്ത് അങ്കണവാടി വർക്കറുമാണ്. 


എ.ഡി.എം. ജിനു പുന്നൂസ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ  പങ്കെടുത്തു. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കാൻ വേണ്ടിയാണ് ആധാർ നമ്പറിനെ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നത്. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്ന ഇലക്ഷൻ കമ്മീഷൻ വെബ്‌സൈറ്റ് മുഖേനയും വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാം.


വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. ഇതിനായി ബി.എൽ.ഒമാർ ദിവസവും 10 വീടുകൾ തോറും സന്ദർശിക്കുന്നുണ്ട്. കളക്‌ട്രേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകളുമുണ്ട്.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു