Hot Posts

6/recent/ticker-posts

ശിവന്‍കുട്ടിയെ തല്ലി, വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു; കയ്യാങ്കളി കേസില്‍ ഇ.പി


തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ യുഡിഎഫിനെതിരെ ആരോപണവുമായി ഇ.പി. ജയരാജന്‍. യുഡിഎഫ് എംഎല്‍എമാരും അന്ന് ഡയസ്സില്‍ കയറി. ഇന്നത്തെ മന്ത്രി ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തിയിട്ടു. പലരേയും കടന്നാക്രമിച്ചു. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. വനിതാ എംഎല്‍എമാരുടെ തലയിലും അവിടെയും ഇവിടെയുമൊക്കെയായിട്ട് പിടിച്ചു. അവര്‍ക്ക് രക്ഷപെടാന്‍ ഒരു യുഡിഎഫ് എംഎല്‍എയുടെ കൈ കടിക്കേണ്ടിവന്നു. ഇങ്ങനെയെല്ലാമുള്ള അന്തരീക്ഷമാണ് യുഡിഎഫ് അവിടെയുണ്ടാക്കിയത്.


നടുത്തളത്തില്‍ ഇരുന്ന് മദ്രാവാക്യം വിളിക്കുകയായിരുന്നു. ആ ഘട്ടത്തിലാണ് തികച്ചും പ്രകോപനപരമായി യുഡിഎഫ് എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചത്. അപ്പോള്‍ പ്രതിഷേധം ഉണ്ടാകും. യുഡിഎഫുമാര്‍ ആക്രമിച്ച ഭാഗങ്ങളുടെ വീഡിയോ ബോധപൂര്‍വ്വം ഒഴിവാക്കി. അതിന് ശേഷമുളള കാര്യങ്ങളാണ് പുറത്തുവന്നത്.


അവരും ഡയസ്സില്‍ കയറിയിട്ടുണ്ട്. അക്രമം കാണിച്ചിട്ടുണ്ട്. അവര്‍ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്ന രംഗങ്ങള്‍ ടി.വി ചാനലുകളില്‍ വന്നിട്ടുണ്ട്. അതിന് ശേഷം എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് നേരെ കേസെടുക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനെ തുടര്‍ന്നാണ് നാല് വനിതാ എംഎല്‍എമാര്‍ നേരിട്ട് കോടതിയെ സമീപിച്ചത്.ഇ.പി. ജയരാജന്‍ ആരോപിച്ചു.


ഈ മാസം 26 ാം തീയതിയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. അന്ന് ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര യുപിയില്‍ രണ്ട് ദിവസം മാത്രമേയുള്ളൂവല്ലോ എന്ന ചോദ്യത്തില്‍ യുപിയില്‍ ആളില്ലാത്തതുകൊണ്ടാകും രണ്ട് ദിവസം മാത്രമായി ജാഥ കുറച്ചതെന്നായിരുന്നി ഇ.പിയുടെ പ്രതികരണം.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്