Hot Posts

6/recent/ticker-posts

പുലിയന്നൂർ ജംഗ്ഷനിലെ അപകട മേഖല ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു; ഉന്നതാധികാരികൾക്കു റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ


പാലാ- ഏറ്റുമാനൂർ സംസ്ഥാന പാതയും സമാന്തര റോഡും സംഗമിക്കുന്ന നാൽക്കവലയായ പുലിയന്നൂർ ജംഗ്ഷനിൽ സമഗ്ര ട്രാഫിക് നിയന്ത്രണ ക്രമീകരണം ഉണ്ടാവണമെന്ന ആവശ്യത്തെ തുടർന്ന് പോലീസ് - പി. ഡബ്ലൂ.ഡി.- മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉന്നതാധികാരികൾക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥ സംഘത്തിൽ ഉൾപ്പെട്ട പാലാ സി.ഐ. കെ.പി. ടോംസൺ, പി.ഡബ്ലൂ.ഡി. അസി. എഞ്ചിനീയർ അനു എന്നിവർ അറിയിച്ചു. 


ഗതാഗത ഉപദേശക സമിതിയുടെ അടിയന്തിര യോഗം വിളിച്ചു കൂട്ടി വിഷയം അടിയന്തിരമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇവിടെ ഡിവൈഡർ വേണോ, റൗണ്ടാന വേണോ തുടങ്ങിയ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ഒരു മിനുട്ടിൽ ഏകദേശം അൻപതോളം വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നതായും ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു.


സമാന്തര റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹോം ഗാർഡ് സേവനം ലഭ്യമാക്കണമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 


സ്വകാര്യ വാഹനങ്ങൾ ഏറിയതോടെ ഈ ജംഗ്ഷൻ വളരെ തിരക്കേറിയതായി. സമാന്തര റോഡുവഴി വരുന്നവർക്ക് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുവാനും പുലിയൂന്നൂർ-വള്ളിച്ചിറ റോഡിലേക്ക് തിരിയുവാനും ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. മുത്തോലിക്കടവ് ഭാഗത്തേയ്ക്കുള്ളമറ്റൊരു സമീപന പാതയും ഈ ഭാഗത്തുണ്ട്. 

ഈ റോഡുവഴി വരുന്നവർക്കും സുഗമമായ പ്രവേശനം അസാദ്ധ്യമാണ്. ഈ ഭാഗo അപകടരഹിതമാക്കുന്നതിന് ആവശ്യമായ രൂപകല്പന "നാറ്റ്പാക്ക്; തയ്യാറാക്കി നാളുകൾക്ക് മുന്നേ നൽകിയിരുന്നതാണ്. 

വള്ളിച്ചിറ റോഡിൻ്റെ നിർമ്മാണ പൂർത്തീകരണം വൈകിയതോടെ ഇത് ഇവിടെ നടപ്പായില്ല. അപകട സാദ്ധ്യത വളരെ ഏറിയ ഈ ഭാഗം അപകടരഹിതമാക്കുവാൻ സത്വര ഇടപെടലും നടപടിയും ഉണ്ടാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും