പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 18 പേർക്ക് പരിക്കേറ്റു. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർഥാടകർ
സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. 40ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
നിലവിൽ 10 പേർ ബസിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.12പേരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലും മൂന്നുപേരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.