Hot Posts

6/recent/ticker-posts

കാട്ടുപോത്ത് ആക്രമിച്ച തൊഴിലാളി ബോധമില്ലാതെ കിടന്നത് മണിക്കൂറുകള്‍


മൂന്നാര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി പരിക്കേറ്റ് ബോധമില്ലാതെ തേയില തോട്ടത്തില്‍ കിടന്നത് മണിക്കൂറുകള്‍.
കണ്ണന്‍ ദേവന്‍ കമ്ബനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ.രാമര്‍ (55) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. 


ശനിയാഴ്ച വൈകിട്ടാണ് സംഭവം. തോട്ടം തൊഴിലാളിയായ ഇയാള്‍ ജോലി കഴിഞ്ഞ് മേയാന്‍ വിട്ടിരുന്ന കന്നുകാലികളെയുമായി വീട്ടിലേക്ക് വരുന്നതിനിടയിലാണ് മൂന്നാം നമ്ബര്‍ ഫീല്‍ഡില്‍ വച്ച്‌ പാഞ്ഞു വന്ന കാട്ടുപോത്ത് ഇയാളെ അക്രമിച്ചത്.


ആക്രമണത്തില്‍ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ബോധരഹിതനായി മണിക്കൂറുകളോളം തേയില കാട്ടില്‍ കിടന്നു. രാത്രി ബോധം തെളിഞ്ഞ ഇയാള്‍ മൊബൈല്‍ ഫോണില്‍ ഭാര്യ പൊന്നുത്തായിയെ വിളിച്ച്‌ വിവരമറിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളും തൊഴിലാളികളും എത്തി ഇയാളെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. 


പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികുളം റേഞ്ചര്‍ പി.വി. വെജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും