Hot Posts

6/recent/ticker-posts

നെല്ലിന്‍റെ ഗുണനിലവാരം ഉറപ്പാക്കണം: കോടതി


കര്‍ഷകരില്‍നിന്നു നെല്ലു ശേഖരിക്കുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാന്‍ ശാസ്ത്രീയമായ രീതി സ്വീകരിക്കണമെന്ന് ഹൈക്കോടതി സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കി. 


കോട്ടയം ആര്‍പ്പൂക്കര കൃഷിഭവന്‍റെ പരിധിയിലുള്ള പാഴോട്ടു മേക്കിരി പാടശേഖരത്തുനിന്ന് നെല്ലു സംഭരിച്ചതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി നെല്‍ക്കര്‍ഷകനായ കോട്ടയം വില്ലൂന്നി സ്വദേശി സജി എം. ഏബ്രഹാം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വി.ജി. അരുണിന്‍റെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.


ഹര്‍ജിക്കാരന്‍റെ പക്കല്‍നിന്ന് 1,551 കിലോ നെല്ലു ശേഖരിച്ചപ്പോള്‍ ഗുണനിലവാരം വിലയിരുത്തി 44 കിലോ കുറവു വരുത്തി. ഇതിനെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. ഗുണനിലവാരവും തൂക്കവും ഉറപ്പു വരുത്തുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തുന്നതിലൂടെ കര്‍ഷകര്‍ക്ക് വലിയ സാമ്ബത്തിക നഷ്ടമാണുണ്ടാകുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.


ഉദ്യോഗസ്ഥരാണ് ഗുണനിലവാരം ഉറപ്പാക്കുന്നതെന്നും മില്ലുകളുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ കൊടുക്കുന്ന നെല്ലിന്‍റെ 68 ശതമാനം അരി മാത്രമാണ് തിരിച്ചു കിട്ടുന്നതെന്നും സപ്ലൈകോ വിശദീകരിച്ചു.


ഗുണനിലവാരവും തൂക്കവും കൃത്യമായി ഉറപ്പാക്കിയില്ലെങ്കില്‍ സപ്ലൈകോയ്ക്ക് വന്‍ നഷ്ടമുണ്ടാകുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഗുണനിലവാരം ഉറപ്പാക്കാന്‍ ശാസ്ത്രീയ രീതി അവലംബിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും