കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് ചെണ്ട കലാകാരൻ പാലാ ഇടമറ്റം സ്വദേശി അഖിൽ കുമാറിന്. 22 വർഷത്തോളമായി മേള രംഗത്ത് സജീവമാണ് ഇദ്ദേഹം.
ചെണ്ടയിൽ ആശാനായ പാലാ കൊട്ടാരത്തിൽ കണ്ണന് നിരവധി ശിഷ്യഗണങ്ങൾ ഉണ്ട്. 22 ഓളം വർഷങ്ങളായി ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും നിറസാന്നിധ്യമാണ് ഇദ്ദേഹം. ചെണ്ടയിൽ പ്രമാണിയായ കണ്ണനാണ് മേളം നയിക്കുന്നത്.
അച്ഛനും അമ്മയും ഭാര്യയും ഒരു കുട്ടിയും അടങ്ങുന്നതാണ് കണ്ണന്റെ കുടുംബം. ഭരണങ്ങാനം ശ്രീകൃഷ്ണ ക്ഷേത്ര അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ വാദ്യകലാപീഠത്തിലെ ആശാനാണ് കണ്ണൻ. അംഗീകാരം കിട്ടിയതിലും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിലും സന്തോഷമുണ്ടെന്ന് അഖിൽ കുമാർ പറയുന്നു.