Hot Posts

6/recent/ticker-posts

കടനാട്ടിൽ പേപ്പട്ടി കടിയേറ്റവർക്ക് ചികിത്സാസഹായം ഉറപ്പാക്കണം എസ്.എം.വൈ.എം കാവുംകണ്ടം


കാവുംകണ്ടം: കടനാട്ടിൽ പേപ്പട്ടിയുടെ കടിയേറ്റ് പരിക്കേറ്റ സ്കൂൾ കുട്ടികൾ അടക്കം ആറ് പേരുടെ ചികിത്സാച്ചെലവ് പഞ്ചായത്ത്‌ ഏറ്റെടുക്കണമെന്ന് കാവുംകണ്ടം എസ്. എം. വൈ. എം. യൂണിറ്റ് പഞ്ചായത്ത്‌ അധികൃതരോട് ആവശ്യപ്പെട്ടു. 


കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന പൊന്നെടുത്താംകുഴിയിൽ ആൽജിൻ, ഏറ്റിയേപ്പള്ളിൽ അർജുൻ എന്നീ നാല് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്. നിരവധി വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റു. കടനാട് പഞ്ചായത്തിൽ തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. 



സ്കൂൾ കുട്ടികൾക്കും കാൽ നട യാത്രക്കാർക്കും ഭീക്ഷണിയായി നിരവധി തെരുവ് പട്ടികളാണ് വഴിവക്കിലും വെയ്റ്റിംങ്ങ് ഷെഡിലുമായി കറങ്ങിനടക്കുന്നത്. വഴി യാത്രക്കാർക്ക് ഭീക്ഷണിയാകുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാനും കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷിതത്വം നൽകാനും പഞ്ചായത്ത്‌ അധികൃതർ തയ്യാറാകണമെന്ന് കാവുംകണ്ടം എസ്. എം. വൈ. എം. യൂണിറ്റ് ആവശ്യപ്പെട്ടു. 


പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം, ആര്യ പീടികയ്ക്കൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, ജോജിൻ വാധ്യാനത്തിൽ, റോമി തയ്യിൽ, തോമസ് ആണ്ടുകുടിയിൽ, അന്നു വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു