പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മാസ്റ്റേഴ്സ് കായികമത്സരത്തിന് എത്തിയവർക്ക് പ്രിയതാരം മോഹൻലാലുമായി രൂപസാദൃശ്യമുള്ള ആൾ കൗതുകമായി. കായിക മേളയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയവരുടെ ക്യാമറയിലും ഇദ്ദേഹം പതിഞ്ഞു.
സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദിയിൽ മത്സരങ്ങൾ തകൃതിയായി നടക്കുന്നു. അമ്പതും അറുപതും എഴുപതും വയസുള്ളവർ ചെറുപ്പക്കാരെക്കാളും വേഗത്തിൽ ചുറു ചുറുക്കൂടെ മത്സരങ്ങളിൽ പങ്കെടുക്കുകയാണ്.
ഇതിനിടയിലാണ് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ പോലെ ഒരാൾ മത്സരങ്ങൾക്കുവേണ്ടി തയ്യാറെടുക്കുന്നത് ബി എം ടി വി യുടെ ക്യാമറയിൽ പതിഞ്ഞത്. ആൾ എറണാകുളം വൈറ്റില സ്വദേശിയാണ്. പേര് ശ്രീകുമാർ. പ്രായം 60 വയസ്സ്.
മോഹൻലാലിന്റെ രൂപസാധൃശ്യമുള്ള ഇദ്ദേഹം റിട്ടയേർഡ് കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. ജോലിയിൽ നിന്ന് പെൻഷൻ ആയെങ്കിലും സ്പോർട്സിനോടുള്ള ഇഷ്ടത്തിന് ഇന്നും ഒരു കുറവുമില്ല.മോൻലാലിന്റെ രൂപസാദൃശ്യം മാത്രമല്ല അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.
സ്പോർട്സിൽ മാത്രമല്ല അഭിനയത്തിലും ഒരേ താല്പര്യമാണ് ഇദ്ദേഹത്തിന്. പുതിയ സിനിമകളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഇദ്ദേഹം.
ഇന്ന് നടന്ന ഡിസ്കസ്ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും ഇദ്ദേഹം നേടി. കൂട്ടുകാർക്കിടയിലും എല്ലാവരും ലാലേട്ടനെപോലെയാണ് ഇദ്ദേഹത്തെ കാണുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് ശ്രീകുമാറിന്റെ കുടുംബം.