ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട വള്ളിച്ചിറ സ്വദേശി സഞ്ജുവിന് ചികിത്സ സഹായവുമായി മീനച്ചിൽ യൂണിയൻ സംരക്ഷണ കൂട്ടായ്മ.
മീനച്ചിൽ യൂണിയൻ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മസ്ക് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങൾ ചികിത്സ ചെലവിലേക്കായി സമാഹരിച്ച ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം രൂപയുടെ ചെക്ക് സഞ്ജുവിന് കൈമാറി.
ഇൻകം ടാക്സ് ജോയിൻറ് കൺവീനർ ജ്യോതിസ് മോഹൻ ഐആർഎസ് കരുണ ഓഡിറ്റോറിയത്തിൽ മസ്ക് രക്ഷാധികാരി ഡോക്ടർ പി ജി സതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ചെക്ക് നല്കിയത്.
യോഗത്തിൽ രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷ്, മീനച്ചിൽ എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് പിജി അനിൽകുമാർ ,മുൻ യൂണിയൻ സെക്രട്ടറി ഷാജി ഇല്ലിമൂട്ടിൽ, അരുൺ കുളംമ്പള്ളി, മിനർവ്വ മോഹനൻ ,ഷാജി കടപ്പൂർ,ബിന്ദു സജികുമാർ , ടിഎൻ ജനാർദ്ദനൻ ,ശശി വാകയിൽ ,മനോജ് കൊണ്ടൂർ , കൊണ്ടൂർ രാജൻ, എം ജി സതീഷ് ,രമേശ് പുലിയന്നൂർ, കെ കെ സലി, സുമോദ് വളയത്തിൽ, അനീഷ് കോലോത്ത്, വിശ്വംഭരൻ പൂഞ്ഞാർ ,ബീന മോഹൻദാസ് ,റീന വളയത്തിൽ, കുമാരി മല്ലികശേരി,വള്ളിച്ചിറ ഗ്രാമീൺ ബാങ്ക് മാനേജർ അഞ്ചു വിൻസന്റ്, കെ ഗോപി തുടങ്ങിയവർ പങ്കെടുത്തു.