Hot Posts

6/recent/ticker-posts

ആധാരം എഴുത്തുകാർ പാലായിൽ പ്രതിഷേധിച്ചു


പുതിയ സംവിധാനങ്ങൾ തൊഴിലിനെ ബാധിക്കുമെന്ന കടുത്ത ആശങ്കയിലാണ് ആധാരം എഴുത്ത് മേഖലയിൽ ജോലി ചെയ്യുന്നവർ.
ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്ത് അസോസിയേഷൻ പാലാ യൂണിറ്റ് മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ധർണയും ഉപരോധവും നടത്തി.


പ്രതിഷേധത്തിന്റെ ഭാ​ഗമായി സംസ്ഥാന വ്യാപകമായി ആധാരം എഴുത്തുകാർ പണിമുടക്കി. ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി ഉപേക്ഷിക്കുക, അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 


മീനച്ചിൽ സബ് രജിസ്റ്റർ ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ പരിപാടി അസോസിയേഷൻ പാലാ യൂണിറ്റ് അംഗം ഹരിപ്രസാദ് വി നായർ ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ ജോലി ചെയ്യുന്ന രണ്ട് ലക്ഷത്തോളം ആളുകളുടെ തൊഴിൽ സംരക്ഷിക്കണമെനന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.


ഇ കെ മണി, വിജയകുമാർ, മധുസൂദനൻ, സതീഷ് കുമാർ, രാധാകൃഷ്ണൻ സി എൻ, രാമചന്ദ്രൻ നായർ, ശിൽപ്പ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധത്തിന്റെ ഭാ​ഗമായി ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകൾ അടച്ചിട്ടു. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും