ലഹരി ഉപേക്ഷിക്കു.. ജീവിതം സുന്ദരമാക്കു.. എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ കാഹളം മുഴക്കി.
സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ കാഹളം മുഴക്കിയപ്പോൾ എല്ലാ ക്ലാസ്റൂമുകളിലും വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിഞ്ജ എടുത്തു. ഭവനങ്ങളിൽ ദീപം തെളിക്കൽ, ലഹരിവിരുദ്ധ സന്ദേശ യാത്ര തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച് അധ്യാപകരായ ജിസ ജെയ്സൺ, ലിൻസി ജോസിറ്റ്, റ്റോം എബ്രഹാം എന്നിവർ നേതൃത്വം നല്കി.