ഏഷ്യയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി വർഷ സമാപനത്തോട് അനുബന്ധിച്ച് ചേന്നാട് ശാഖയുടെ നേതൃത്വത്തിൽ പ്രൗഢോജ്വലമായ ജൂബിലി വർഷ സമാപനവും ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷവും വിശ്വാസ പ്രഖ്യാപന മഹാറാലിയും നടന്നു.
ഫാ. ജോസഫ് മലേപ്പറമ്പിൽ വിശിഷ്ടാതിഥിയായിരുന്നു.ചേന്നാട് ഇടവക വികാരി ഫാ. എബ്രഹാം കുളമാക്കലിന്റെ മേൽനോട്ടത്തിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോണി കാപ്പിലിപ്പറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ സിസ്റ്റർ സിസി എസ്എച്ച്, എൽസമ്മ മോൻസി താഴത്തുവീട്ടിൽ, ചെറുപുഷ്പ മിഷൻ ലീഗ് പ്രസിഡന്റ് ടോം ജോസ് ഒട്ടലാങ്കൽ, സൺഡേ സ്കൂൾ അധ്യാപകർ, എ.കെ.സി.സി- മാതൃ ജ്യോതി, എസ്.എം.വൈ.എം എന്നീ സംഘടനകളും പരിപാടികൾക്ക് നേതൃത്വം നൽകി.
വിശ്വാസ പ്രഖ്യാപന റാലി
ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വിശ്വാസികളെ അണിനിരത്തിക്കൊണ്ട് വിശ്വാസ പ്രഖ്യാപന മഹാറാലി നടത്തി. ഫാ. ജോസഫ് മലേപ്പറമ്പിൽ മിഷൻ ലീഗ് പതാക ഉയർത്തുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. വിവിധ ഭക്ത സംഘടനകൾ റാലിയിൽ പങ്കെടുത്തു.
ആദരിച്ചു
ചെറുപുഷ്പ മിഷൻ ലീഗിലൂടെ വളർന്നു വരികയും സമർപ്പിത ജീവിതം തിരഞ്ഞെടുക്കുകയും ചെയ്ത സന്യസ്തരെ സി.എം.എല്ലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
സിസ്റ്റർ മേഴ്സി എസ് എച്ച്, സിസ്റ്റർ ജോസ്മി എസ് എച്ച് എന്നിവരെ ഫാദർ ജോസഫ് മലേപറമ്പിൽ മിഷൻ ലീഗ് ഷാൾ അണിയിച്ച് ആദരിച്ചു. അതോടൊപ്പം മുതിർന്ന വേദപാഠ അധ്യാപകരും മിഷൻ ലീഗ് അംഗങ്ങളുമായ ജോയ് തൈലംമാനാൽ,ടോം എബ്രഹാം ഒട്ടലാങ്കൽ, ഷാജി തൈലംമാനാൽ, മോളി മുണ്ടിയത്ത്, സൂസമ്മ കപ്പലുമാക്കൽ എന്നിവരെ ചേന്നാട് സി. എം.എൽ ഡയറക്ടറും ഇടവക വികാരിയുമായ ഫാദർ എബ്രഹാം കുളമാക്കൽ സി.എം.എൽ ഷാൾ അണിയിച്ച് ആദരിച്ചു. തിരുബാലസഖ്യത്തിന്റെ ചുമതലയുള്ള മോളി അരിമറ്റത്തും സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ആയ സോണി കാപ്പിലിപറമ്പിലും ആദരവ് ഏറ്റുവാങ്ങി.
പുസ്തക സ്വീകരണം
ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി വർഷ സമാപനത്തോടനുബന്ധിച്ച് മിഷൻ ലീഗ് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം നടത്തി. എ.കെ.സി.സി അംഗങ്ങളിൽ നിന്ന് ഫാദർ ജോസഫ് മലേപ്പറമ്പിലും ഫാദർ എബ്രഹാം കുളമാക്കളും ചേർന്ന് പുസ്തകങ്ങൾ സ്വീകരിച്ചു.