പാലാ: പ്രശസ്ത ശബരിമല ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ രണ്ടുദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയത് അയ്യപ്പഭക്തരെ ദുരിതത്തിലാക്കിയിരുന്നു.
ആയിരക്കണക്കിന് അയ്യപ്പന്മാർക്ക് പ്രാഥമിക ആവശ്യങ്ങൾക്കും അന്നദാനത്തിനും മുടക്കം വന്നു. ഇതിനെതിരായി ഹിന്ദു ഐക്യവേദി ഭാരവാഹികൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എൻജിനീയർ, പി ആർ ഓ എന്നിവരെ പ്രതിഷേധം അറിയിക്കുകയും ഈ തരത്തിൽ വൈദ്യുതി തടസം ഉണ്ടാവില്ല എന്ന് അധികാരികൾ ഉറപ്പു നല്കുകയും ചെയ്തു.
ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി മുരളീധരൻ ,ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ആർ സി പിള്ള , വർക്കിങ്ങ് പ്രസിഡണ്ട് സജൻ , ജനറൽ സെക്രട്ടറി ജയചന്ദ്രൻ ,മഹിളാ ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അനിതാ ജനാർദ്ദനൻ , ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.