Hot Posts

6/recent/ticker-posts

കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു


തീക്കോയി ഗ്രാമപഞ്ചായത്ത് ആനിയളപ്പ് ഭാഗത്ത് വലരി തോട്ടിൽ ശുചിമുറി മാലിന്യം തള്ളിയ സംഭവം അന്വേഷണം പുരോഗമിക്കുന്നു. നടക്കലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് കക്കൂസ് മാലിന്യം രണ്ടു ദിവസങ്ങളിലായി ടാങ്കർ ലോറിയിൽ കയറ്റി ആനിയിളപ്പിലെ തോട്ടിൽ നിക്ഷേപിച്ചത്. 


സെപ്റ്റിക് ടാങ്ക് ക്ലീനിങ് ഏജൻസിയുടെ പത്രപരസ്യം കണ്ടാണ് ലോഡ്ജ് ഉടമ 40,000 രൂപ നൽകി കുമരകത്തുള്ള ഏജൻസിക്ക് മാലിന്യം നീക്കം ചെയ്യുവാൻ കരാർ നൽകിയത്. ലോഡ്ജ് ഉടമ വിവരങ്ങൾ ഈരാറ്റുപേട്ട പോലീസിന് കൈമാറിയിട്ടുള്ളതായി അറിയുന്നു.




ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തീക്കോയി ഗ്രാമപഞ്ചായത്ത് ഈരാറ്റുപേട്ട പോലീസിന് പരാതി   നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ സി ജയിംസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി  തോമസ്കുട്ടി, സെക്രട്ടറി ആർ സുമാ ഭായി അമ്മ എന്നിവർ അറിയിച്ചു.




Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ