Hot Posts

6/recent/ticker-posts

പാലായില്‍ എൽഇഡി ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ആദ്യ സെമിഫൈനല്‍ പ്രദർശനം ആവേശകരമായി


മുനിസിപ്പൽ ടൗൺ ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ യൂണിറ്റും പാലാ നഗരസഭയും സംയുക്തമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്. 


അർജൻറീനയും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ആദ്യ സെമി ഫൈനല്‍ പ്രദർശനം പാലാ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര സ്വിച്ച് ഓൺ ചെയ്തു.




വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്  യൂത്ത് വിംഗ് പ്രസിഡൻ്റ് ആൻ്റണി അ​ഗസ്റ്റ്യൻ കുറ്റിയാങ്കൽ, സെക്രട്ടറി ജോൺ ദർശന ഒപ്റ്റിക്കൽസ്, ട്രഷറർ എബിസൺ ജോസ്, പ്രാഗ്രം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ബിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.



15ന് വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ഈ മത്സരത്തിലെ വിജയിയും അർജൻ്റീനയും തമ്മിലൂള്ള ഫൈനൽ മത്സരം 18 ന് 8.30 ന് നടക്കും. എൽഇഡി ബിഗ് സ്ക്രീൻ ഫൈനൽ മത്സരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ജോസ് കെ മാണി എംപി നിർവഹിക്കും.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്