ഇടുക്കി ഏലപ്പാറയിൽ ബ്രേക്ക് നഷ്ടപ്പെട്ട കെ എസ് ആർ ടി സി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം.
4 ഓട്ടോറിക്ഷകളിലും ഒരു കാറിലും ആണ് ഇടിച്ചത്. 5 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. സ്റ്റാൻഡിൽ നിന്നും എടുത്ത ഉടനെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.