Hot Posts

6/recent/ticker-posts

ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്


പ്രതീകാത്മക ചിത്രം

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ 16302/01 തിരുവനന്തപുരം- ഷൊറണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്, 16303/04എറണാകുളം തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്,16449/50 നാഗർകോവിൽ- മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്,16309/10 എറണാകുളം- കായംകുളം-എറണാകുളം   മെമു സ്പെഷ്യൽ എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.


ചരിത്രപ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് നിലവിൽ നിർത്തുന്ന 16 ട്രെയിനുകൾക്ക് പുറമെ  8 ട്രെയിനുകൾക്ക് കൂടി ദക്ഷിണ റെയിൽവേ താത്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.


തിരുനാൾ ദിനങ്ങളിൽ വൈക്കം റോഡിൽ നിർത്തുന്ന ട്രെയിനുകളും സമയവും

കോട്ടയം ഭാഗത്തേക്ക്

1.16303 എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് രാവിലെ 06:06
2. 06777 എറണാകുളം കൊല്ലം മെമു സ്പെഷ്യൽ രാവിലെ 06:58 (ബുധൻ ഒഴികെ)
3. 06453 എറണാകുളം കോട്ടയം പാസഞ്ചർ സ്പെഷ്യൽ രാവിലെ 08:34
4.16328 ഗുരുവായൂർ പുനലൂർ എക്സ്പ്രസ്സ് രാവിലെ 08:58
5.16309 എറണാകുളം കായംകുളം മെമു സ്പെഷ്യൽ രാവിലെ 09:29
6.06769 എറണാകുളം കൊല്ലം മെമു സ്പെഷ്യൽ ഉച്ചയ്ക്ക് 02:25(14:25തിങ്കൾ ഒഴികെ)
7.16649 മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് ഉച്ചയ്ക്ക് 02:34(14:34)
8.12626 ന്യൂഡെൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ്സ് വൈകിട്ട് 05:43(17:43)
9.16301 ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ് വൈകിട്ട് 06:13(18:13)
10. 06443 എറണാകുളം കൊല്ലം മെമു സ്പെഷ്യൽ രാത്രി 07:05(19:05)
11.16792 പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് രാത്രി 07:32(19:32)
12. 16325 നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ് രാത്രി 08:50(20:50)


എറണാകുളം ഭാഗത്തേക്ക്

1.16326 കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ് രാവിലെ 05:41
2.06444 കൊല്ലം എറണാകുളം മെമു സ്പെഷ്യൽ രാവിലെ 06:57
3.16791 തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ്സ് രാവിലെ 07:37
4.16302 തിരുവനന്തപുരം ഷൊറണൂർ വേണാട് എകസ്പ്രസ് രാവിലെ 08:53
5.16650 നാഗർകോവിൽ മംഗലാപുരം പരശുറാം എക്സ്പ്രസ് രാവിലെ  09:50
6.06768 കൊല്ലം എറണാകുളം മെമു സ്പെഷ്യൽ രാവിലെ 10:34 ( തിങ്കൾ ഒഴികെ)
7.06778 കൊല്ലം എറണാകുളം മെമു സ്പെഷ്യൽ ഉച്ചയ്ക്ക് 01:41(13:41 ബുധൻ ഒഴികെ)
8. 12625 തിരുവനന്തപുരം ന്യൂഡെൽഹി കേരള എക്സ്പ്രസ്സ് വൈകിട്ട് 03:41(15:41)
9. 16310 കായംകുളം എറണാകുളം മെമു സ്പെഷ്യൽ വൈകിട്ട് 04:30(16:30)
10. 06434 കോട്ടയം എറണാകുളം പാസഞ്ചർ സ്പെഷ്യൽ വൈകിട്ട് 05:48(17:48)
11. 16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ് രാത്രി 09:32( 21:32)
12. 16327 പുനലൂർ ഗുരുവായൂർ എക്സ്പ്രസ്സ് രാത്രി 10:14(22:14)





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു