കോട്ടയം: പാർലമെൻ്റിലും നിയമസഭകളിലും നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുവാൻ രാഷ്ട്രീയ കക്ഷികൾ തമ്മിൽ സമവായം ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. വനിതാ ശക്തീകരണ രംഗത്ത് വൻ മുന്നേറ്റമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
എല്ലാ മേഖലകളിലും വനിതാ നേതൃത്വം എത്തിപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കടുത്ത ശിക്ഷാ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനതല അംഗത്വ പ്രചാരണ നടപടികളും ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് പന്തലാനി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ.മുഖ്യ പ്രഭാഷണം നടത്തി.
വിവിധ വനിതാ സംഘടനകളിൽ നിന്നും നേതാക്കളായിരുന്ന ആൻസമ്മ തോമസ്, ബഹുജൻ സമാജ്‌വാദി പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന രാജി ഈട്ടിക്കൽ , അഡ്വ. ജില്ലറ്റ് ഈ നാസ് ഒറ്റത്തെങ്ങുങ്കൽ എന്നിവർ ആദ്യ മെമ്പർഷിപ്പുകൾ ഏറ്റുവാങ്ങി.
ബൈജു ജോൺ പുതിയിടത്തുചാലിൽ, ഡോ.സിന്ധു മോൾ ജേക്കബ്ബ്, പ്രൊഫ. ഡോ. ആൻസി ജോസ് , ,സണ്ണി മാത്യു ,സെല്ലി ജോർജ്, അഡ്വ. ബെററിഷാജു, മിനി സാവിയോ, ലിസി ബേബി, സാറാമ്മ ജോൺ ഷീല തോമസ്, റാണി ജോസ്, ജിജി തമ്പി , ലീനാ സണ്ണി, , മഞ്ജു ബിജു, ആനിയമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.
അഡ്വ. ജോസ് ടോം, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരായ വത്സമ്മ എബ്രാഹം, സലോമി ബേബി, കരോളിൻജെറിഷ് , പ്രേമ കൃഷ്ണകുമാർ , വിജി വിനോദ്, എ.ജി.അനിത എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ടോബിൻ കെ അലക്സ്, നിർമ്മല ജിമ്മി , ജയ്സൺ മാന്തോട്ടം, ബിജു പാലൂപടവിൽ, മാത്യു കുട്ടി കുഴിഞ്ഞാലി, അഷ്റഫ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.