സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതിനല്‍കി. ഇന്ധന സര്‍ച്ചാര്‍ജായാണിത്.
മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു.
കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്.