Hot Posts

6/recent/ticker-posts

ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം


ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് ഹൈസ്ക്കൂളിന്റെ  75-ാം ജൂബിലി ആഘോഷത്തിന് മുന്നോടിയായ് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ ജെസ്സി ജോസഫ് പൂർവ്വ  വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. 


ലോക്കൽ മാനേജർ റവ. ലവ്സൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ എ.ജെ ഐസക്ക് സ്കൂൾ ചരിത്രം അവതരിപ്പിച്ചു. ചടങ്ങിൽ ആദ്യ കാല അദ്ധ്യാപിക റ്റി.എസ് എലിസബെത്ത് , ആദ്യ ബാച്ച് വിദ്യാർത്ഥിനി പി.എസ് മേരിക്കുട്ടി ടീച്ചറിനെ  ആദരിച്ചു. 


തുടർന്ന് ജൂബിലി ആഘോഷ ഫണ്ട് രൂപീകരണം നടന്നു. മുൻ ഹെഡ്മാസ്റ്റർ എ.ജെ ഐസക്ക്, പത്നി ഏലിയാമ്മ ടീച്ചർ എന്നിവർ ചേർന്ന് ഒരു ലക്ഷത്തി ഒന്ന്  രൂപ നൽകി ഉദ്ഘാടനം ചെയ്തു. മോസ്റ്റ് റൈറ്റ്.റവ. ഡോ.കെ.ജെ ശാമുമേൽ, എം.എസ് ജോസഫ് ഐ .എ .എസ് എന്നിവരുടെ ആശംസാ സന്ദേശം അറിയിച്ചു.


പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി രൂപീകരണവും നടന്നു. പ്രസിഡൻ്റ്  സണ്ണി മാത്യു വടക്കേ മുളഞ്ഞനാൽ, വൈസ് പ്രസിഡൻ്റ് ദീപാ മോൾ ജോർജ്ജ്, സെക്രട്ടറി റ്റി.ജെ ബെഞ്ചമിൻ, ജോ.സെക്രട്ടറി  ജോർജ്കുട്ടി പി.എ ,ട്രഷറർ സിബി പ്ലാത്തോട്ടം, എന്നിവരെ തെരഞ്ഞെടുത്തു. 


ബ്ലോക്ക് മെമ്പർമാരായ  മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, വാർഡ് മെമ്പർമാരായ ഡെൻസി ബിജു, റ്റി.ജെ ബെഞ്ചമിൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പൊതുപ്രവർത്തകൻ റ്റിറ്റോ റ്റി.മാത്യു തെക്കേൽ പൂർവ്വ അദ്ധ്യാപകർ, വിദ്യാർത്ഥികൾ ,അനദ്ധ്യാപകർ, അഭ്യുദയാകാംക്ഷികൾ ,ഹെഡ്മിസ്ട്രസ് മിനിമോൾ ദാനിയേൽ എന്നിവർ പങ്കെടുത്തു. 

പൂർവ്വ വിദ്യാർത്ഥികൾ സ്നേഹ വിരുന്നൊരുക്കി. ജോണി മൈലാക്കൽ നേതൃത്വത്തിൽ ഇതിനോടകം ബാച്ച് അടിസ്ഥാനത്തിൽ ഓ.എസ്.എ  വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ