കുറവിലങ്ങാട്: ഉഴവൂർ - ചേറ്റുകുളം- മോനിപ്പള്ളി പൊതുമരാമത്ത് വകുപ്പ് റോഡ് ആധുനിക രീതിയിൽ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗം രംഗത്ത്. ഡോ കെ ആർ നാരായണന്റെ ജന്മനാട്ടിലെ പൊതുമരാമത്ത് - ഗ്രാമീണ റോഡുകളുടെ ആധുനിക രീതിയിൽ യാത്ര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
ഉഴവൂർ- ചേറ്റുകുളം- മോനിപ്പള്ളി റോഡിലെ ഇരുവശങ്ങളിലും സംരക്ഷണ വേലികൾ സ്ഥാപിക്കുക, റോഡിന്റെ ഇരുവശവും ഐറിഷ് ചെയ്യുക, സൂചന ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങളാണ് നിവേദനത്തിലെ ഉള്ളടക്കം.
നിവേദനത്തിലെ വിഷയം പരിശോധിച്ച ശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ശ്രീനി തങ്കപ്പന് ഉറപ്പ് നൽകി. ശ്രീനി തങ്കപ്പൻ്റെ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ സർക്കാർ ചുമതപ്പെടുത്തുകയും ചെയ്തു.
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ എൽഎസ്ജിഡി വിഭാഗത്തിൽ സ്ഥീരമായി എൻജിനീയറെ നിയമിക്കാത്തതുകാരണം വികസന പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതായി ആക്ഷേപം ഉയർന്നതിനെത്തുടർന്ന് ഉടൻ സ്ഥീരമായി എൻജിനീയർ വേണമെന്ന് ആവശ്യപ്പെട്ടും
ശ്രീനി തങ്കപ്പൻ നിവേദനം സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർക്കാണ് നിവേദനം നൽകിയത്.