കൊച്ചി: ശാസ്ത്രത്തിന്റെ പുരോഗതി ജനങ്ങളിലേക്ക് എത്തിക്കാൻ കെപിസിസി ശാസ്ത്ര വേദി കർമ്മ നിരതരായി ജനങ്ങളിലേക്ക് ആഴത്തിൽ സംവദിക്കാൻ ഇറങ്ങി ചെല്ലണമെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കൊച്ചി പ്രദേശത്തെ പുക നിമിത്തം ഇപ്പോൾ ഗ്യാസ് ചേംബറിലെന്ന പോലെയാണ് പൊതു സമൂഹം കഴിഞ്ഞ് പോരുന്നത്.
ഇത് ശാസ്ത്ര ലോകവും, സമൂഹവും ഭയാശങ്കയോടെയാണ് കാണുന്നത്. ഉറവിടത്തിൽ തന്നെ മാലിന്യങ്ങളെ സംസ്കരിക്കണം. ഓരോ മേഖലയിലും ദീർഘമായ കാഴ്ചപ്പാടുകൾ വേണം. ശാസ്ത്ര ബോധം ജനങ്ങളിലേക്ക് എത്തിക്കണം. പരിസ്ഥിതി പ്രവർത്തകരുടെ യോജിച്ച കൂട്ടായ്മ ഇന്നിന്റെ ആവശ്യമാണ് അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ഉണ്ടായിരിക്കുന്ന പുക മൂലം ജനങ്ങളുടെ ദുരിതം അകറ്റാൻ സർക്കാരും കോർപറേഷനും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. വിവിധ മേഖലകളിൽ പ്രാതിനിധ്യം ഉള്ളവരെ ഒരുമിപ്പിച്ച് വിവിധ കർമ്മ പദ്ധതികൾക്ക് ശാസ്ത്രവേദി തയ്യറാകണം.കൊച്ചി സഹോദരൻ സൗധം ഓഡിറ്റോറിയത്തിൽ കെ പി സി സി ശാസ്ത്ര വേദി സംഘടിപ്പിച്ച ജില്ല എകദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ശാസ്ത്ര വേദി ജില്ല പ്രസിഡൻറ് ലിജോ ജോൺ അധ്യക്ഷത വഹിച്ചു. എ ഐ സി സി അംഗം ചെറിയാൻ ഫിലിപ്പ്, പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ . അഡ്വ.എം.കെ ശശീന്ദ്രൻ, ബി.സി ഉണ്ണിത്താൻ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു.
ടി.ജെ വിനോദ് എംഎൽഎ സിമി റോസ്ബെൽ ജോൺ, ആർ ചെല്ലമ്മ, അഡ്വ. മരുതംകുഴി സതീഷ്, ജെഎസ് അടൂർ, സതീഷ് പഴകുളം, വിജയൻ പി. മുണ്ടിയാത്ത്, ജോജോ മനയ്ക്കൽ, ജോജി പനത്തറ, വി.കെ.ശശിധരൻ, മനു ജേക്കബ്, എൽദോസ് പോൾ, ഐഡ പിൻ ഹീറോ കെ.വി ഉണ്ണികൃഷ്ണൻ. ഷൈബി പാപ്പച്ചൻ, സീന ഗോകുലൻ , കെ.പ്രേംലാൽ, ജോജി പനത്തറ, ജിജോ ജോൺ, ബിനു ചാക്കോ, ജെറീസ് മുഹമ്മദ്, സിബി കുര്യാക്കോസ്, മഞ്ജു ആൻറണി, പോളി ഫ്രാൻസീസ്, എന്നിവർ പ്രസംഗിച്ചു.