ഈരാറ്റുപേട്ട - വാഗമൺ റോഡ് പണി രണ്ടാംഘട്ട ബിസി ടാറിങ് ഇന്ന് (മാർച്ച് 13) മുതൽ വാഗമണ്ണിൽ നിന്നും വെള്ളികുളത്തേക്ക് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് എക്സാം തുടങ്ങുന്നതിനാൽ രാവിലെ 9:30 വരെ റോഡ് ഓപ്പൺ ആയിരിക്കും 9:30ന് ശേഷം റോഡ് അടച്ചിടുന്നതായിരിക്കും.
12:25ന് വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് ഒരു കെഎസ്ആർടിസി ബസ് ഉണ്ടായിരിക്കുന്നതാണ് അതുപോലെതന്നെ ഈരാറ്റുപേട്ടയിൽ നിന്നും 12: 20ന് വാഗമണ്ണിലേക്കും ഒരു ബസ് ഉണ്ടായിരിക്കുന്നതാണ് ഈ സമയം ഈ ബസ്സുകൾ മാത്രമായിരിക്കും കടന്നുപോകാൻ അനുവദിക്കുക.
3:30 മുതൽ 5:30 വരെ റോഡ് ഓപ്പൺ ആയിരിക്കും 5:30 ന് ശേഷം റോഡ് പണി വീണ്ടും തുടരുന്നതാണ്.ഇടസമയങ്ങളിൽ ചോറ്റുപാറ വഴി വാഹനങ്ങൾക് സഞ്ചരിക്കാവുന്നതാണ്.12:30ന് വാഗമണിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക് അൽഫോൻസാ ബസ് (സംഗീത ആയിരിക്കും സർവീസ് നടത്തുന്നത്. കെഎസ്ആർടിസി ഉണ്ടായിരിക്കുന്നതല്ല.