Hot Posts

6/recent/ticker-posts

പുകയും പൊടിയും; മെറ്റൽ കമ്പനിക്കെതിരെ ചീങ്കല്ലേൽ നിവാസികൾ രംഗത്ത്



ഉഴവൂർ ചീങ്കല്ലേൽ ജംഗ്ഷന് സമീപം ജനവാസ കേന്രത്തിൽ പ്രവർത്തിക്കുന്ന മെറ്റൽ കമ്പനിക്കെതിരെ പ്രധിക്ഷേധം ശക്തമാക്കുകയാണ് പരിസരവാസികൾ. സാന്തോം മെറ്റാകാസ്റ്റ് എന്ന അലുമിനിയം കമ്പനിയിൽ നിന്ന് ഉയരുന്ന പുകയും പൊടിയും മണവും ഇവരുടെ ജീവിതം ദുസഹമാക്കി തീർത്തിരിക്കുന്നു. 


സമീപത്തെ വീടുകൾക്കുള്ളിലും കിണറുകളിലും ഇവിടുനിന്ന് പുറംന്തള്ളുന്ന പൊടിയും അംശങ്ങൾ തിറഞ്ഞു. കമ്പനിക്ക് 100 മീറ്റർ ചുറ്റളവിൽ സ്ക്കൂൾ, പള്ളി, അംഗൻവാടി, നേഴ്സറി മുതലായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്. പൊടിയും പുകയും ഉയരുമ്പോൾ വീടുകളിലും സ്ക്കൂളിലുമെല്ലാം വാതിലും ജനലുകളും അടച്ച് കഴിയേണ്ട അവസ്ഥയിൽ ആണ്. 


നിരവധി തവണ പഞ്ചായത്ത്, ആർ ഡി ഒ പൊലുവിഷൻ കൺട്രോൾ ബോർഡ്, ഡി എം ഒ എന്നിവർക്ക് 100 ൽ അധികം ആൾക്കാർ ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് പരാതി നൽകിക്കഴിഞ്ഞു. 




രാത്രി സമയങ്ങളിൽ ഫാക്ടറിയിൽ നിന്ന് ഉയരുന്ന ശബ്ദം മൂലം സമീപവാസികൾക്ക് കിടന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്നും നാട്ടുകാർ പറഞ്ഞു. ഇവിടെ ജീവിക്കുവാനുള്ള അവകാശം നേടിയെടുക്കുന്നതിനായി ജനകീയ സമരത്തിന് ഒരുങ്ങുകയാണ് സമീപവാസികൾ.











Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു