Hot Posts

6/recent/ticker-posts

മുഖം തിളങ്ങാനും നിറത്തിനും കരിമ്പ് നീര്




കരിമ്പ് ജ്യൂസ് ദാഹവും വിശപ്പും തീര്‍ക്കാന്‍ ഉത്തമമായ, സ്വാഭാവിക മധുരം ഏറെയുള്ള ജ്യൂസ് എന്ന ഗണത്തില്‍ പെടുന്ന ഒന്നാണ്. ഇത് ഏറെ പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നുമാണ്. എന്നാല്‍ കരിമ്പിന്റെ ഈ ജ്യൂസ് സൗന്ദര്യസംരക്ഷണത്തിന് ഏറെ ഗുണകരമാണെന്നറിയാമോ.



കേള്‍ക്കുമ്പോള്‍ അതിശയോക്തിയെന്ന് തോന്നുമെങ്കിലും ഇത് കുടിയ്ക്കുന്നതും ചര്‍മത്തില്‍ പുരട്ടുന്നതും നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. ചര്‍മ സംരക്ഷണത്തിന് കരിമ്പിന്‍ ജ്യൂസ് നല്‍കുന്ന ഗുണങ്ങള്‍ എന്തെല്ലാം എന്നറിയൂ.



മുഖക്കുരുവും മുഖത്തെ പാടുകളുമെല്ലാം മാറ്റാന്‍​

ഇത് മുഖക്കുരുവും മുഖത്തെ പാടുകളുമെല്ലാം മാറ്റാന്‍ ഏറെ ഗുണകരമാണ്. ഇതില്‍ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുത്ത് നില്‍ക്കാന്‍ ഏറെ നല്ലതാണ്. ഇതു പോലെ ഇത് ചര്‍മത്തില്‍ കൂടുതല്‍ സെബം ഉല്‍പാദിപ്പിയ്ക്കുന്നത് തടയുന്നു. പുതിയ കോശരൂപീകരണത്തിലൂടെ ചര്‍മത്തില്‍ പാടുകളുണ്ടാകുന്നതും തടയുന്നു. ഇതിലെ നാച്വറല്‍ ആസിഡുകള്‍ ചര്‍മത്തിലെ ചെറിയ ദ്വാരങ്ങളെ ക്ലീന്‍ ചെയ്യാനും സഹായിക്കുന്നു. ഇതിലൂടെ ബ്ലാക് ഹെഡ്‌സ് പോലുള്ള വരുന്നത് തടയാന്‍ സാധിയ്ക്കും.





സ്വാഭാവിക ഈര്‍പ്പം​

ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. ഇതില്‍ ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മം വരണ്ട് പോകുന്നത് തടയാന്‍ സഹായിക്കുന്ന ഇത് ചര്‍മത്തിന് നിറം നല്‍കാനും സഹായകമാണ്. മുഖത്തിന്റെ വരണ്ട സ്വഭാവം മാറാന്‍ സഹായിക്കുന്ന ഒന്നാണിത്. ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇതിന്റെ സ്ഥിര ഉപയോഗം സഹായിക്കുന്നു.

ചെറുപ്പം നിലനിര്‍ത്താന്‍ ​

ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതില്‍ പ്രോട്ടീനുകള്‍, ധാതുക്കള്‍, അയേണ്‍, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമായ കരിമ്പ് ജ്യൂസ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തില്‍ വരകളും ചുളിവുകളും വരുന്നത് തടയാനും ഇതേറെ നല്ലതാണ്. ഇതെല്ലാം ചര്‍മത്തിന് ചെറുപ്പം നല്‍കുന്ന ഘടകങ്ങളാണ്.

മൃതകോശങ്ങളെ നീക്കാന്‍​

ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇതിലെ നാച്വറല്‍ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് ചര്‍മത്തിന് നല്ലൊരു എക്‌സ്‌ഫോളിയേറ്റര്‍ ഇഫക്ട് നല്‍കുന്നു. അതായത് ചര്‍മത്തിന്റെ കേടു വന്ന, മൃദുത്വമില്ലാത്ത പുറംപാളി നീക്കി ചര്‍മത്തെ മിനുസമുള്ളതായി നില നിര്‍ത്തുന്നു. ഇത് ചര്‍മത്തിന് ആരോഗ്യകരമായ തിളക്കം നല്‍കാന്‍ ഏറെ ഗുണകരമാണ്.

മുറിവുകളും വടുക്കളും​

ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും വടുക്കളും പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ് എന്നത്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ നാച്വറല്‍ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും ചര്‍മ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിച്ചാണ് ഈ ഗുണം നല്‍കുന്നത്. മുറികള്‍ക്കും ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ക്കും മുകളില്‍ ഇവ പുരട്ടാം.

Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം