Hot Posts

6/recent/ticker-posts

കുട്ടിമാളു വീണ്ടും ബെല്ലയായി ഉടമയ്ക്കൊപ്പം തിരികെ പോയി...


പാലാ: അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ തേടി ഒടുവിൽ ഉടമസ്ഥരെത്തി. പാലാ പോലീസ് സ്റ്റേഷനിൽ സംരക്ഷണത്തിലായിരുന്ന നായ്ക്കുട്ടിയെയാണ് ഉടമ തിരികെ എത്തി കൊണ്ടുപോയത്.



ചേർപ്പുങ്കൽ സ്വദേശി അരുൺ ആണ് നായ്കുട്ടിയുടെ ഉടമ. പോലീസ് നായ്ക്കുട്ടിയെ അരുണിന് കൈമാറി. അലഞ്ഞുനടന്ന ബീഗിൾ ഇനത്തിൽപ്പെട്ട പട്ടിക്കുട്ടിയെ തിങ്കളാഴ്ച പുലർച്ചെയാണ് രണ്ട് ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.


തുടർന്ന് പാലാ പോലീസ് ചിത്രം സഹിതം ഉടമയെ തേടി അറിയിപ്പ് കൊടുത്തിരുന്നു. ഇതിനോടകം തന്നെ സ്റ്റേഷനിലുള്ള എല്ലാവരുമായും ഇണങ്ങിക്കഴിഞ്ഞ നായ്ക്കുട്ടിയ്ക്ക് ‘കുട്ടിമാളു’ എന്നാണ് പോലീസുകാർ പേരിട്ടത്.


പോലീസിന്റെ അറിയിപ്പിനെ തുടർന്ന് നിരവധി പേർ നായയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് സ്റ്റേഷനിൽ എത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് യഥാർഥ ഉടമയെ കണ്ടെത്തിയത്.


രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് കൈമാറാനാണ് തീരുമാനിച്ചതെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്ന കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉടമ എത്തിയതോടെ കുട്ടിമാളുവിന് ശ്വാന സേനയിലേക്ക് പോകേണ്ടി വരില്ല.ബെല്ല എന്നാണ് നായ്ക്കുട്ടിയ്ക്ക് ഉടമകൾ നല്കിയ പേര്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്