Hot Posts

6/recent/ticker-posts

ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും നടന്നു





അരുവിത്തുറ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ 2023-2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും മാണി സി കാപ്പൻ എം എൽ എ ഭരണങ്ങാനം ഓശാന മൗണ്ടിൽ  നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.'WE SERVE" എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചുകൊണ്ട് 1917 ജൂൺ 7-ാം തീയതി മെൽവിൻ ജോൺസിന്റെ നേതൃത്വത്തിൽ ചിക്കാഗോയിൽ ആരംഭിച്ച ലയൺസ് പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയാണ്. 

ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച ക്ലബ്ബ്, ഏറ്റവും നല്ല പ്രസിഡന്റ്, ഏറ്റവും മികച്ച സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ നേടി.  ക്ലബ്ബിന്റെ മുൻ പ്രസിഡന്റും നിലവിൽ ഡിസ്ട്രിക്ട് കോർഡിനേറ്ററുമായ ലയൺ സിബി മാത്യു പ്ലാത്തോട്ടം Most Outstanding പ്രസിഡന്റായും കഴിഞ്ഞ മൂന്നു വർഷമായി മൾട്ടിപ്പിൾ 318ലെ മികച്ച കോർഡിനേറ്റർ ആയി ആദരിക്കപ്പെട്ടു. ലയൺ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി. 


ഈ വർഷം 10 സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ് നിയുക്ത പ്രസിഡൻ്റ് അരുൺ കുളമ്പള്ളിയുടെ നേതൃത്വത്തിൽ  പുതിയ ഭാരവാഹികൾ  സ്ഥാനമേറ്റത്. (ഇടമറുക് യു.പി സ്കൂളിന് 25000 രൂപ, MD CMS HS ഇരുമാപ്രമറ്റം സ്കൂളിന് 50,000 രൂപ, യോഗ ക്ലാസ് പ്രോത്സാഹനം 10000 രൂപ, ഭക്ഷ്യ ധാന്യ കിറ്റ് വിതരണം, സ്കൂൾ കുട്ടികൾക്ക് ബാഗും കുടയും, ഓർഫനേജ് കുട്ടികളു മായി വിനോദയാത്ര, വിശക്കുന്നവർക്ക് ആഹാരം, ഡയാലിസിസ് കിറ്റ് വിതരണം, അംഗൻവാടികൾക്ക് കളിക്കോപ്പുകൾ, സ്കൂൾ കുട്ടികൾക്ക് വായനയ്ക്കായി പത്രം, മികച്ച കുട്ടികൾക്ക് സ്കോളർഷിപ്പുകൾ) 




ഈ വർഷം ക്ലബ്ബിന് സ്വന്തമായി ഒരു ആസ്ഥാനം നിർമ്മിക്കാൻ സാധിച്ചതും, ലയൺ പ്രൊഫ റോയ് തോമസ് കടപ്ലാക്കലും ലയൺ ഡോ. കുര്യാച്ചൻ ജോർജ്ജും ഈ വർഷം ക്ലബ്ബിന് വേണ്ടി ചെയ്ത സേവനങ്ങളും ക്ലബ്ബിന് ഇരട്ടി മധുരം നൽകി.







Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി