തീക്കോയി പഞ്ചായത്തിലെ ഭരണമുന്നണിയുടെ കെടുകാര്യസ്ഥത കൊണ്ട് പ്ലാസ്റ്റിക് മാലിന്യ സംസ്കരണം പരാജയപ്പെട്ടെന്നാണ് ആരോപണം. ലക്ഷങ്ങൾ മുടക്കി എല്ലാ വാർഡിലും വേസ്റ്റ് ബിൻ സ്ഥാപിക്കുകയും, മാർമല അരുവിക്കു പോകുന്ന വഴി പ്ലാസ്റ്റിക് പൊടിക്കുന്ന മിഷ്യൻ സ്ഥാപിക്കുകയും ചെയ്തെങ്കിലും വർഷങ്ങളായിട്ടും ഇതിൻറെ യാതൊരു പ്രവർത്തനവും നടക്കുന്നില്ലന്നുമാണ് ആക്ഷേപം.
ലോക പരിസ്ഥിതി ദിനത്തിൽ മുദ്രാവാക്യം പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക എന്നതാണ്, ആളെ കൂട്ടിപ്രതിജ്ഞ ചെയ്തു കൊണ്ട് മാത്രം മാലിന്യം മാറുകയില്ല. പ്രവർത്തിയാണ് വേണ്ടതെന്നും കാലാകാലങ്ങളിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ അവരുടെ കെടു കാര്യസ്ഥതയും അഴിമതിയും ആണ് ഇതിന് കാരണം. 100% ഫണ്ട് വിനിയോഗിച്ചത് അല്ല കാര്യം, ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്രദം ആകും എന്നുള്ളതാണ് ചിന്തിക്കേണ്ടത് എന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്ഇന്ത്യ (CPI) തീക്കോയി ലോക്കൽ കമ്മിറ്റി പറഞ്ഞു.