കോട്ടയം: സംസ്ഥാനത്തെ റോഡ് നിർമ്മാണ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉറപ്പ് വരുത്തി സർക്കാർ മുന്നോട്ട് കൃതിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് പരിപാലനത്തിൽ യൂറോപ്യൻ സാങ്കേതിക വിദ്യയായ ഇൻഫ്രാറെഡ് ടെക്നോളജിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ തന്നെ ആദ്യത്തെ ഇൻഫ്രാറെഡ് റോഡ് പാച്ച് വർക്ക് ടെക്നോളജി തന്റെ മണ്ഡലത്തിൽ തുടക്കം കുറിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദേഹം പറഞ്ഞു. രാജ്യത്തിന് മാതൃകയാക്കാവുന്ന നവീന ആശയവുമായി രംഗത്തെത്തിയ രാജി മാത്യു & കമ്പനിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
തുടർന്ന് കാരിത്താസ് ജംഗ്ഷനിൽ പുതിയ ടെക്നോളജിയുടെ പരിചയപ്പെടുത്തലും നടത്തി. മെഷ്യനറിയുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.