ന്യൂഡല്‍ഹി: പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 20 ദിവസത്തിനുള്ളില്‍ 2,000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 1.8 ലക്ഷം കോടി രൂപയാണ് ഈ നോട്ടുകളുടെ മൂല്യം.
നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമായി സെപ്റ്റംബര്‍ 30വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെതന്നെ നോട്ടുകള്‍ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപയുടെ കറന്‍സികളുടെ മൂല്യത്തില്‍ നോട്ട് പിന്‍വലിക്കുന്നതിന് മുമ്പേ കാര്യമായ കുറവുണ്ടായിരുന്നു. 2018 മുതല്‍ 2023വരെയുള്ള കാലയളവില്‍ 46 ശതമാനമായിരുന്നു കുറഞ്ഞത്.